
News Now
ബിയര് കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്...; നിയമസഭയ്ക്കുള്ളില് നിരോധിത വസ്തുക്കള് എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

മടിയന്മാർക്കും എളുപ്പത്തിൽ ഒരുങ്ങാം; പരീക്ഷിക്കാം ഈ ബ്യൂട്ടി ഹാക്കുകൾ
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്ന്ന് കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്ത്താവ് പരിക്കുകളോടെ ആശുപത്രിയില് ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭര്ത്താവ് ഭാസുരന് ആണ് ആശുപത്രിയില് ചികിത്സയില് കഴിയുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം തീയതി മുതല് ജയന്തി എസ് യുടി ആശുപത്രിയില് ചികിത്സയിലാണ്. വൃക്ക രോഗിയായ ജയന്തിക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സകളാണ് നല്കി വന്നിരുന്നത്. അതിനിടെയാണ് ജയന്തിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭാസുരന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രകോപനത്തിന് പിന്നിലുള്ള യഥാര്ഥ കാരണം വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ തുടര്ന്നുള്ള മനോവിഷമമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താല് മാത്രമേ ഇക്കാര്യത്തില് കൂടുതല് വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.
Summary
Murder in hospital, wife strangled to death; husband attempts suicide by jumping from building
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





