'ചട്ടിയും തവിയും' ഹോട്ടലുടമയുടെ കൊലപാതകം; സഹഉടമയും ഭർത്താവും അറസ്റ്റിൽ
പ്രേരണക്കുറ്റത്തിനാണ് ഇരുവരേയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: കോട്ടയം ഉടമയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഹോട്ടലിന്‍റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് അറസ്റ്റിലായത്. പ്രേരണക്കുറ്റത്തിനാണ് ഇരുവരേയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകച്ചാലിൽ 'ചട്ടിയും തവിയും' എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയത്. ജോസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സോണിയയും മരിച്ച രഞ്ജിത്തും ചേർന്നു ഹോട്ടൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ സോണിയ ഹോട്ടൽ ജീവനക്കാരനായ ജോസുമായി സൗഹൃദത്തിലായെന്നും തുടർന്നു ഹോട്ടൽ ഉടമയും സോണിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും പൊലീസ് പറഞ്ഞു.
പിന്നീടു രഞ്ജിത് കുമാറും സോണിയയും ചേർന്ന് ഉടമയെ ആക്രമിക്കുന്നതിനു പ്രേരണ നൽകിയതായും പൊലീസ് കണ്ടെത്തി. സോണിയയുടെ പേരിൽ ഓച്ചിറ, നൂറനാട്, മാവേലിക്കര സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
