കോപ്രായങ്ങള്‍ ജനകീയ മുന്നേറ്റം തടയാന്‍;  പ്രതിപക്ഷ നേതാവ് അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നു; എംവി ഗോവിന്ദന്‍ 

സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന നവകേരള സദസിനെ തകര്‍ക്കാന്‍ എന്തെല്ലാം പ്രചാര വേല നടത്തിയാലും മതിയാവില്ല.

എംവി ​ഗോവിന്ദന്റെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:50 pm IST
Edited by :migrator


തിരുവനന്തപുരം: കോപ്രായങ്ങള്‍ കൊണ്ട് നവ കേരള സദസിനെ തകര്‍ക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഭരണസംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നവകേരള സദസിനെതിരായ പ്രതിഷധങ്ങളെ ഗോവിന്ദന്‍ പരിഹസിച്ചത്.

അക്രമവുമായി മുന്നോട്ടു പോകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന നവകേരള സദസിനെ തകര്‍ക്കാന്‍ എന്തെല്ലാം പ്രചാര വേല നടത്തിയാലും മതിയാവില്ല. സുധാകരനും സതീശനുമെല്ലാം ഈ ജനകീയ മുന്നേറ്റത്തെ ഇത്തരം കോപ്രായങ്ങള്‍ കൊണ്ട് പ്രതിരോധിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ മേല്‍കൈ നേടാന്‍ കോണ്‍ഗ്രസ് നടത്തുന്നതാണ് ഇത്തരം കോപ്രായങ്ങള്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് യൂത്ത് തെരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് ഉള്‍പ്പെടെ കാലപത്തിന് ആഹ്വാനം നല്‍കുകയാണ്. ഇതുവഴി തങ്ങള്‍ നടത്തിയ ക്രിമിനല്‍ സംവിധാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറിച്ച് വെക്കാനാണ് ശ്രമിക്കുന്നത്. സമരമല്ല കലാപമാണ് ലക്ഷ്യമെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 

അഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാ പരിധികളും ലംഘിക്കുന്നു എന്നതാണ് സമീപ ദിവസങ്ങളില്‍ കണ്ട ഏറ്റവും പ്രധാനപ്പെട്ട ചിത്രമെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരായി ഉന്നത വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ബില്‍ കേരള നിയമസഭ പാസാക്കി അനുമതിക്കായി ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ നല്‍കിയതല്ല. സുപ്രീം കോടതിയുടെ ഇടപെടല്‍ വന്നപ്പോള്‍ ഗവര്‍ണര്‍ തന്നെയാണ് ഈ ബില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ മുന്നിലെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now