എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു; നാട്ടുകാര്‍ ആശങ്കയില്‍

വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്.

National Highway retaining wall collapses in Elayavoor; locals in concern
മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിക്കുന്നു
Edited by :Sujith
Last Updated :25 ഓഗസ്റ്റ് 2026, 12:21 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ ഭാഗമായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പ്രദേശത്ത് പലയിടങ്ങളിലും ഇപ്പോഴും ചെറിയ തോതില്‍ മണ്ണിളകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.

നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ ഇരു വശങ്ങളിലും വലിയ ഉയരത്തിലാണ് മണ്‍ ഭിത്തിയുള്ളത്. ഇതിന് മുന്നില്‍ സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിലും അത് അമര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി അഡ്വ. സണ്ണി ജോസഫ് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ അടക്കം സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

News Now

Summary

National Highway retaining wall collapses in Elayavoor; locals in concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates