
നവീന്‍ ബാബുവിന്റെ ആത്മഹത്യ; ദിവ്യ അറസ്റ്റില്‍ , പൊലീസ് വാഹനം തടഞ്ഞു കെഎസ്യു പ്രവര്‍ത്തകര്‍
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് അജിത്ത് കുമാര്‍, കണ്ണൂര്‍ അസി. പൊലീസ് കമ്മീഷണര്‍ ടി കെ രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് അജിത്ത് കുമാര്‍, കണ്ണൂര്‍ അസി. പൊലീസ് കമ്മീഷണര്‍ ടി കെ രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്വന്തം വീടായ ഇരിണാവിന് അടുത്തുള്ള പ്രദേശത്തുനിന്നും പി പി ദിവ്യ പൊലീസില്‍ കീഴടങ്ങിയത്. ഇതിനു ശേഷം ഇവരെ വന്‍ സുരക്ഷാക്രമീകരണങ്ങളോടെ പൊലീസ് വാഹന വ്യൂഹത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ഇതിനിടെയില്‍ കണ്ണൂര്‍ തളാപ്പ് റോഡില്‍ നിന്നും കെഎസ്യു പ്രവര്‍ത്തകര്‍ വാഹന വ്യൂഹത്തിനു നേരെ മുദ്രാവാക്യങ്ങളുമായി ചാടിവീണിരുന്നു.
കൊടികളുയര്‍ത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അവഗണിച്ചു കൊണ്ടു വാഹനവ്യൂഹം അതിവേഗം കടന്നു പോവുകയായിരുന്നു. ഇതിനു ശേഷം ദിവ്യയുടെ അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്ന പൊലീസ് ജീപ്പിന് മുന്പിലേക്കും പി പി ദിവ്യേ മൂരാച്ചിയെന്ന് വിളിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ചാടി വീണു. ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയതിനു ശേഷമാണ് പൊലീസ് വാഹനം ജില്ലാ ആശുപത്രിയിലേക്ക് പോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍
