
തിരുവല്ലയില്‍ നവജാതശിശു തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം
തിരുവല്ല കുറ്റൂരില്‍ തട്ടുകടയില്‍ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ തട്ടുകടയില്‍ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍. കുറ്റൂര്‍ - മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കട ഉടമ ജയരാജന് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കടയുടമ ജയരാജന് രാവിലെ തട്ടുകട തുറക്കാന്‍ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നില്‍ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോള്‍ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് നോക്കിയത്. ഉടന്‍ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറഞ്ഞു. അവന് വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും കടയുടമ ജയരാജന് പറഞ്ഞു. തട്ടുകടയുടെ വാതില്ക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. കുഞ്ഞ് വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ തുണികൊണ്ട് പുതപ്പിച്ചതായും ജയരാജന്റെ ഭാര്യ ഇന്ദു പറഞ്ഞു.
WHAT TO READ NEXT

കിഴക്കന്‍ കാറ്റ്: സംസ്ഥാനത്ത് നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Newborn baby found abandoned in a shop in Thiruvalla; investigation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര് പിടിയില്‍

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

