വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

വെള്ളിയാഴ്ച അർധ രാത്രി 12.30ഓടെയാണ് കോട്ടയത്തു വച്ച് നിഖിൽ പിടിയിലായത്

നിഖില്‍ തോമസ്
Last Updated :20 January 2024, 9:22 am IST
Edited by :migrator

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻഡിൽ വച്ചാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ പോകുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. ഇയാൾ കോഴിക്കോട് നിന്നു കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തത്. സംഭവത്തിനു ശേഷം അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. 

വെള്ളിയാഴ്ച അർധ രാത്രി 12.30ഓടെയാണ് കോട്ടയത്തു വച്ച് നിഖിൽ പിടിയിലായത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോം പ്രവേശനം നേടിയെന്ന കേസിലാണ് അറസ്റ്റ്. 

കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിഖിലിനെ റിമാൻഡ് ചെയ്ത് ഇന്നു കോടതിയിൽ ഹാജരാക്കും. 

ചത്തീസ്​ഗഢിലെ കലിം​ഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് ആരോപണം. പിന്നാലെ നിഖിലിനെ സംരക്ഷിക്കാൻ എസ്എഫ്ഐ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയിൽ നിന്നു പുറത്താക്കി. സിപിഎമ്മും ഇയാളെ പുറത്താക്കി. 

നിഖിലുമായി അടുപ്പമുള്ള സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയം​ഗത്തെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് നിഖിൽ ഇയാളുമായി സംസാരിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now