നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍
കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് നിതിന്‍ അഗര്‍വാള്‍

ന്യൂഡല്‍ഹി: ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിതിന്‍ അഗര്‍വാളിനെ നിയമിച്ചു. 1989 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് നിതിന്‍ അഗര്‍വാള്‍. നിലവില്‍ സിആര്‍പിഎഫ് ആസ്ഥാനത്ത് ഓപ്പറേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ഠിച്ചു വരികയാണ്.
2026 ജൂലായ് 31 വരെയാണ് നിതിന്‍ അഗര്‍വാളിന് അതിർത്തി രക്ഷാസേനയുടെ ഡയറക്ടര്‍ ജനറലായി കാലാവധി. കഴിഞ്ഞവര്‍ഷം അവസാനം പങ്കജ് കുമാര്‍ സിംഗ വിരമിച്ച ഒഴിവിലാണ് നിതിന്‍ അഗര്‍വാളിന്റെ നിയമനം. ഇന്നലെ രാത്രിയാണ് നിതിന്‍ അഗര്‍വാളിനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്.
ഡൽഹിയിൽ ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിലുള്ള നിർണായക ചർച്ച ഇന്നലെ ആരംഭിച്ചതിനിടെയാണ് പുതിയ ഡയറക്ടർ ജനറലിന്റെ നിയമനം. അതിനാൽ ഉടൻ തന്നെ നിതിൻ അഗർവാൾ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ മുതിർന്ന ഐപിഎസുമാരിലൊരാളായ നിതിൻ അഗർവാളിന്റെ പേര് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.
Nitin Agarwal, a 1989-batch IPS officer of Kerala cadre, appointed as the new Director-General of the Border Security Force (BSF).
â ANI (@ANI) June 11, 2023
Agarwal is currently posted as the Additional DG of the Central Reserve Police Force (CRPF). pic.twitter.com/8VXPOSrICK
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


