
കേരളത്തില്‍ എവിടെയും സഞ്ചരിക്കാന്‍ കുറഞ്ഞത് 960 രൂപ; ആര്‍എസി ഇല്ല; വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് അറിയാം
11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക. 823 യാത്രക്കാര്‍ക്ക് കയറാം.

ചെന്നൈ: വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയില്‍വേ. തേഡ് എസിയില്‍ കുറഞ്ഞ നിരക്ക് 960 രൂപയാണ്. ചുരുങ്ങിയ ദൂരം യാത്ര ചെയ്യുന്നവരും കുറഞ്ഞത് 400 കിലോമീറ്റര്‍ ദുരത്തേക്കുള്ള നിരക്ക് നല്‍കണം. കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ നല്‍കൂ എന്നുള്ളതാണ് മറ്റൊരു സവിശേഷഷത.
ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിക്കില്ല. 11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക. 823 യാത്രക്കാര്‍ക്ക് കയറാം. സെക്കന്‍ഡ് എസിക്ക് 400 കിലോ മീറ്റര്‍ വരെ 1240രൂപയും ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ചുരുങ്ങിയത് നാലുരൂപയാണ്.
WHAT TO READ NEXT

വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം
ആയിരം കിലോമീറ്റര്‍ വരെ തേഡ് എസിക്ക് 2,400 രൂപയും സെക്കന്‍ഡ് എസിക്ക് 3100 രൂപയും ഫസ്റ്റ് എസിക്ക് 3,800 രൂപയുമാണ്. നിരക്കുകള്‍ക്കൊപ്പം ജിഎസ്ടിയും ഈടാക്കും. തേഡ് എസി ടിക്കറ്റുകള്‍ക്ക് കിലോ മീറ്ററിന് 2.4 രൂപയും സെക്കന്‍ഡ് എസിക്ക് കിലോമീറ്ററിന് 3.1 രൂപയും ഫസ്റ്റ് എസിക്ക് കിലോമീറ്ററിന് 3.8 രൂപയുമാണ് ഈടാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
No RAC, minimum fare equivalent to 400-km journey rate: Fare structure of Vande Bharat sleeper trains notified
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



