പെരുമഴ കലിതുള്ളിയ രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്നു തെളിഞ്ഞ കാലാവസ്ഥയെന്നു പ്രവചനം

ചിത്രം വിന്‍സെന്റ് പുളിക്കല്‍
Last Updated :20 January 2024, 8:50 am IST

News Now

തിരുവനന്തപുരം: പെരുമഴ കലിതുള്ളിയ രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്നു തെളിഞ്ഞ കാലാവസ്ഥയെന്നു പ്രവചനം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 

സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റര്‍ മുതല്‍ പതിനഞ്ചര മില്ലി മീറ്റര്‍ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

ബുധനാഴ്ച  യെല്ലോ അലര്‍ട്ട്

ബുധനാഴ്ചയാണ് ഇനി സംസ്ഥാനത്ത് മഴ ജാഗ്രതാ നിര്‍ദേശം ഉള്ളത്. അന്നു തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ മുന്നറിയിപ്പില്ല. 

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട നിര്‍ദേശമുണ്ട്.
 

Related Article

'മഴവെള്ളം കുത്തിയൊലിക്കുന്ന വീഡിയോ അയച്ചു, ഉടന്‍ തന്നെ അവിടുന്നു മാറാന്‍ പറഞ്ഞതാണ്'

‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ല’; അപ്പച്ചൻ വീടെത്തി ‌അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം; ഒറ്റലാങ്കൽ വീട് കണ്ണീർച്ചാലായി

ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates