
'ഐക്യം പ്രായോഗികമല്ല'; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി
ഐക്യ നീക്കം പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തള്ളി

കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി. ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഐക്യ നീക്കം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തള്ളി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐക്യത്തില്‍ നിന്നും പിന്മാറിയ കാര്യം എന്‍എസ്എസ് അറിയിച്ചത്.
പല തവണ എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യശ്രമം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യ ശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പരാജയമാകുമെന്ന് എന്‍എസ്എസ് വിലയിരുത്തി. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ വീണ്ടും ഐക്യം പ്രായോഗികമല്ല.
എന്‍എസ്എസിനോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
NSS withdrew from its alliance with SNDP.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മുസ്ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ട്'; പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍


