
ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ: വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ നടപടി അസാധുവാക്കി ഹൈക്കോടതി
വടക്കഞ്ചേരി പഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

കൊച്ചി: ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ കോൺഗ്രസ് അംഗത്തിനും തിരിച്ചടി. വടക്കഞ്ചേരി പഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ഇദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരത്തെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിനൊപ്പമാണ് സുനിലിന്റെ സത്യപ്രതിജ്ഞയും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്നും, നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍ഡിഎഫ് അംഗം സി കണ്ണനാണ് സുനിലിനെതിരേ കോടതിയിൽ ഹര്‍ജി നല്‍കിയത്. ചട്ടലംഘനം നടത്തിയ സുനിലിനെ അംഗമായി തുടരാന്‍ അനുവദിക്കരുതെന്ന് കണ്ണൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് കോടതി ചെയ്തത്. ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
വനം കൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവർ ഉണ്ടാകാം, അതുകൊണ്ട് ആ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമോ?” എന്ന് കോടതി ചോദിച്ചു. ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Oath-taking in the name of Oommen Chandy: High Court invalidates the action of Vadakkancherry Panchayat member
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി


