ഓണക്കിറ്റ് വിതരണം ഇന്നുകൂടി ; കിറ്റ് വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുകളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം
ഓണക്കാലത്ത് വിതരണം ചെയ്ത ഓണക്കിറ്റ് വാങ്ങാത്ത മുന്‍ഗണന കാര്‍ഡ് ഉടമകളുടെ കണക്കെടുക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശം നല്കി

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും ഇന്നു കൂടി വാങ്ങാവുന്നതാണ്.
ഓണക്കാലത്ത് വിതരണം ചെയ്ത ഓണക്കിറ്റ് വാങ്ങാത്ത മുന്‍ഗണന കാര്‍ഡ് ഉടമകളുടെ കണക്കെടുക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍ദേശം നല്കി. കിറ്റ് വാങ്ങാത്തവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.
സെപ്റ്റംബര്‍ മുതല്‍ കിറ്റ് വിതരണം തുടരണോ എന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. കോവിഡ് വ്യാപനം കുറയുന്നതു വരെ ഭക്ഷ്യ കിറ്റ് നല്‍കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

