സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവ ബത്ത പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:06 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു. ഇത്തവണയും നാലായിരം രൂപ തന്നെയായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവ ബത്ത നല്‍കും.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇരുപതിനായിരം രൂപ ഓണം അഡ്വാന്‍സിന് അര്‍ഹതയുണ്ടാവും. കഴിഞ്ഞ തവണ ഇത് 15,000 രൂപ ആയിരുന്നു. 

പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ആറായിരം രൂപ അഡ്വാന്‍സ് നല്‍കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now