
പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി; നാളെ മുതൽ ടിക്കറ്റ് എടുക്കാം
സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം

തിരുവനന്തപുരം: പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 4 മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്‌സൈറ്റിൽ 3 മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം.
സന്ദർശകർ ഓൺലൈൻ ആയി തുക അടച്ച് സൈറ്റിൽ നിന്ന് ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്‌തോ സൂക്ഷിക്കണം. ഇ-ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



