
കരട് പട്ടികയില്‍ പേരില്ലേ?, വോട്ടര്‍പ്പട്ടികയില്‍ ഇന്നുമുതല്‍ പേരുചേര്‍ക്കാന്‍ അവസരം; വിശദാംശങ്ങള്‍
എന്യുമറേഷന് ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്കും കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇന്നുമുതല്‍( ചൊവ്വാഴ്ച) ജനുവരി 22 വരെ പുതുതായി പേരുചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: എന്യുമറേഷന് ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്കും കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇന്നുമുതല്‍( ചൊവ്വാഴ്ച) ജനുവരി 22 വരെ പുതുതായി പേരുചേര്‍ക്കാന്‍ അവസരം. ഫോം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.
ഇതിനൊപ്പം ഡിക്ലറേഷനും നല്‍കണം. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോം ഏഴിലും വിലാസം മാറ്റാനും മറ്റു തിരുത്തലുകള്‍ക്കും ഫോം എട്ടിലും അപേക്ഷിക്കണം. http://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും.
കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Opportunity to add name to voter list from today; details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്
ചെയ്യേണ്ട കാര്യങ്ങൾ മറന്നുപോകുന്നുണ്ടോ? ഒരു ചെറിയ ശീലം മതി, ദിവസം എളുപ്പമാക്കാം


