തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ള

കൊല്ലപ്പെട്ട അനീഷ്/ഫയല്‍ ചിത്രംം
Last Updated :20 January 2024, 8:35 am IST

News Now

പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ള. വിവാഹത്തെ എതിര്‍ത്തത് ജാതി പ്രശ്‌നം കൊണ്ടല്ലെന്നും സാമ്പത്തിക പ്രശ്‌നം കാരണമാണെന്നും കുമരേശന്‍ പറഞ്ഞു. ഏകപക്ഷീയ ആക്രമണമാണെങ്കില്‍ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നും കുമരേശന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. 

വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ ഭര്‍ത്താവ് അനീഷിനെ വെട്ടിക്കൊന്നത്. ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ അരുണിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അനീഷിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കേസില്‍ പ്രഭുവിനെയും സുരേഷിനെയും റിമാന്‍ഡ് ചെയ്തു.

അനീഷിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സുരേഷിന്റെയും പ്രഭുകുമാറിന്റെ  വീടുകളില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം പ്രതികളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates