മൂന്ന് ജില്ലകളിൽ ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ; ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്ത്; കണക്കുകൾ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളം ജില്ലയിൽ. 1495 പേർക്കാണ് ഇന്ന് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 10,944 പേർക്കാണ് രോ​ഗം.

എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂർ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂർ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസർക്കോട് 160 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,71,196 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,56,899 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 14,135 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 892 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 1,16,645 കോവിഡ് കേസുകളിൽ, 10.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2104, കൊല്ലം 1072, പത്തനംതിട്ട 492, ആലപ്പുഴ 716, കോട്ടയം 913, ഇടുക്കി 299, എറണാകുളം 1212, തൃശൂർ 1433, പാലക്കാട് 767, മലപ്പുറം 1047, കോഴിക്കോട് 1393, വയനാട് 285, കണ്ണൂർ 970, കാസർക്കോട് 219 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,16,645 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,31,330 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates