
തളിപ്പറമ്പില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സിപിഎം; പി ജയരാജന് തെരഞ്ഞെടുപ്പ് ചുമതല
പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല മുതിര്‍ന്ന നേതാവ് പി ജയരാജന് നല്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ് തളിപ്പറമ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇടതു സൈബര്‍ ഹാന്‍ഡിലുകളിലും ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് പ്രതികരണങ്ങള്‍ വന്നിരുന്നു. ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരിക്കെ, പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവവും വീണ്ടും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധം തണുപ്പിക്കുക ലക്ഷ്യമിട്ടാണ്, ജില്ലയിലെ താഴേത്തട്ടിലെ പ്രവര്‍ത്തര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പി ജയരാജനു തന്നെ തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല നല്കാന് സിപിഎം നേതൃത്വം തീരുമാനിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ വലിയ ശ്രദ്ധ വേണമെന്ന് ജില്ലാ കമ്മിറ്റിയ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പി കെ ശ്യാമളയ്ക്കെതിരായ വ്യക്തിപരമായ എതിര്‍പ്പ് തിരിച്ചടിയാകുമോയെന്നും സിപിഎം ജില്ലാ നേതൃത്വം ഭക്കുന്നുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പി ജയരാജനെ പിന്തുണയ്ക്കുന്ന നിരവധി പ്രവര്‍ത്തകര്‍ ഉണ്ട്. അവരുടെയെല്ലാം പ്രതിഷേധം തണുപ്പിക്കുക കൂടി ജയരാജനെ നിയോഗിച്ചതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Senior leader P Jayarajan was given the responsibility of election in the Taliparamba constituency in the assembly elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



