
കന്ധമാലിലും ഗുജറാത്തിലും ഭൂരിപക്ഷ വര്‍ഗ്ഗീയത അക്രമമഴിച്ചുവിട്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല; കെഇഎന്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി ജയരാജന്
കൊച്ചി: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതകളെ സംബന്ധിച്ച കെഇഎന്‍ കുഞ്ഞഹമ്മദിന്റെ അഭിപ്രായത്തിനു പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്. സമകാലികമലയാളം വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജയരാജന് ഗുജറാത്തിലും കന്ധമാലിലും ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല ഭൂരിപക്ഷവര്‍ഗ്ഗീയത അവിടെ അഴിഞ്ഞാടിയത് എന്ന അഭിപ്രായത്തെ ശരിവെയ്ക്കുന്നത്.
രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ ഹിന്ദുവര്‍ഗ്ഗീയതയാണ് എന്നും 'സനാതനികളുടെ ഹിന്ദുത്വവഴികള്‍' എന്ന തന്റെ പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള അഭിമുഖത്തില്‍ ജയരാജന് പറയുന്നു. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗീയവാദികള്‍ അണികളെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ന്യൂനപക്ഷ വര്‍ഗ്ഗീയതയെയാണ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയും ആപത്താണെന്ന് കണ്ടുകൊണ്ട് എല്ലാ വര്‍ഗ്ഗീയതയേയും എതിര്‍ക്കാനുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ, ന്യൂനപക്ഷവര്ഗ്ഗീയതകള്, കോണ്‍ഗ്രസ്സിന്റേയും ഇടതുപക്ഷത്തിന്റേയും നിലപാടുകള്‍, സമകാലിക ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് ജയരാജന് അഭിമുഖത്തില്‍.
ഭൂരിപക്ഷ ന്യൂനപക്ഷവര്ഗ്ഗീയതകള് പരസ്പരം ശക്തിപ്പെടുത്തുന്നുവെന്ന യാന്ത്രികധാരണയോട് തനിക്ക് വിയോജിപ്പുണ്ടെന്നും ഗുജറാത്തിലും കന്ധമാലിലും ഭൂരിപക്ഷവര്‍ഗ്ഗീയത അക്രമമഴിച്ചുവിടുമ്പോള്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ സാന്നിദ്ധ്യം പോലും അവിടെ ഉണ്ടായിരുന്നില്ലെന്നും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൂടിയായ കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞിരുന്നു.
പി ജയരാജനുമായുള്ള അഭിമുഖം പുതിയ ലക്കം മലയാളം വാരികയില്‍
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
P Jayarajan supports KEN Kunjahammed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസ് പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം'

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്





