
പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. രാജ്യത്തെ ഹൈക്കോടതികളില്‍ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെ തസ്തികള്‍ സൃഷ്ടിച്ചത്. ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല.
1994ല്‍ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാര്‍ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകുന്നത്. നിലവില്‍ കേരള ഗവര്‍ണറുടെ നിയമ ഉപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.ഹരിപ്പാട് സ്വദേശിയായ പി ശ്രീകുമാര്‍ കേരള സര്‍വകലാശാലയില്‍ നിന്നാണ് നിയമ ബിരുദം നേടിയത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
P Sreekumar, Additional Solicitor General, Kerala High Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

