
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഹൈവേ പണി പൂര്‍ത്തിയായെന്ന് റിയാസ്; മന്ത്രി കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നതെന്ന് കമന്റ്
'ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നു. എന്‍എച്ച് 66 ന്റെ കാസര്‍കോട് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം അറിയിക്കുന്നു. എന്‍എച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു'

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
'ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നു. എന്‍എച്ച് 66 ന്റെ കാസര്‍കോട് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം അറിയിക്കുന്നു. എന്‍എച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു', മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
അതേസമയം, മന്ത്രിയുടെ പോസ്റ്റിന് താഴെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. എവിടെ പൂര്‍ത്തികരിച്ചു സഖാവെ എന്ന് ചോദിച്ചവരും ഉണ്ട്. താങ്കളുടെ ജില്ലയായ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ?. പിന്നെയല്ലേ പതിനാല് ജില്ലയെന്നും, മന്ത്രി കേരളത്തില്‍ തന്നെയാണോ ജിവിക്കൂന്നത് ഇങ്ങനെ നീളുന്നു എതിര്‍ക്കുന്നവരുടെ കമന്റുകള്‍. പുതിയ കേരളം എന്ന സ്വപനം യാഥാര്‍ഥ്യത്തിലേക്കെന്നും. എല്‍ഡിഎഫ് വന്നു ദേശീയപാത യാഥാര്‍ഥ്യമായെന്നും എന്നിങ്ങനെ പോകുന്നു അനുകൂല കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

'വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി'


