മാലപൊട്ടിക്കാൻ ശ്രമിച്ച കള്ളന്റെ കൈ കടിച്ചു പറിച്ച് വീട്ടമ്മ; ബൈക്കിൽ രക്ഷപ്പെട്ട് യുവാവ്, അന്വേഷണം
മണ്ണാർക്കാട് സ്വദേശി ലതയുടെ മാലയാണ് മോഷ്‌ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്

പാലക്കാട്: ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് ടിപ്പുസുൽത്താൽ റോഡിലാണ് സംഭവം. കടിയേറ്റ മോഷ്ടാവ് പിടിവിട്ട് ബൈക്കിൽ രക്ഷപ്പെട്ടു. മണ്ണാർക്കാട് സ്വദേശി ലതയുടെ മാലയാണ് മോഷ്‌ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്.
രാവിലെ ജോലിക്ക് പോകാനിറങ്ങിയതായിരുന്നു ലത. ബസിറങ്ങി നടക്കുന്നതിനിടെ പിന്നിൽ ബൈക്കിന്റെ ശബ്‌ദം കേട്ടു. തൊട്ടടുത്ത നിമിഷം കഴുത്തിലെ മാലയ്‌ക്ക് പിടിവീണു. മോഷ്ടാവ് മാല വലിച്ചെടുക്കുന്നതിനിടെ ലത മോഷ്‌ടാവിന്റെ കയ്യിൽ ആഞ്ഞു കടിച്ചു.
ഇതോടെ യുവാവ് പിടിവിട്ടു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കള്ളന്റെ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. പ്രതിക്കായി മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


