മലമ്പുഴക്ക് സമീപം ചേമ്പനയിലെ കാട്ടില്‍ ഒളിപ്പിച്ച ഫോണുകളാണ് ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തത്.

പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു, കൊല്ലപ്പെട്ട ഷാജഹാന്‍/ഫയല്‍
Last Updated :20 January 2024, 9:05 am IST

News Now

പാലക്കാട്: സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മലമ്പുഴക്ക് സമീപം ചേമ്പനയിലെ കാട്ടില്‍ ഒളിപ്പിച്ച ഫോണുകളാണ് ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തത്. ഷാജഹാന്‍ വധക്കേസിലെ നിര്‍ണായക തെളിവാണിതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപി ബൂത്ത് സെക്രട്ടറി ജിനേഷാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ്  പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളില്‍ ഒളിപ്പിച്ചതും ജിനേഷാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച നടത്തിയ തെളിവെടുപ്പില്‍ കവറില്‍ പൊതിഞ്ഞനിലയിലാണ് നാല് ഫോണുകളും പൊലീസ് കണ്ടെടുത്തത്.

കേസിലെ മറ്റൊരു പ്രതിയായ ആവാസ് ജോലിചെയ്യുന്ന കല്ലേപ്പുള്ളിയിലെ കോഴിക്കടയിലും ഞായറാഴ്ച പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെവെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും ആയുധങ്ങള്‍ കൈമാറിയതെന്നും പൊലീസ് പറഞ്ഞു. 

ഓഗസ്റ്റ് 14ന് രാത്രിയാണ് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായി എസ്. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates