
പാലിയേക്കര ടോൾ നിരക്ക് നാളെ മുതൽ കൂടും: വർധിക്കുന്നത് 10 രൂപ വരെ
ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും

തൃശൂർ: ദേശിയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് നിരക്കിൽ മാറ്റമില്ല. ബസ് ,ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർധനയുണ്ടാകും.
ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും. 10 കിലോമീറ്റർ ചുറ്റളവിൽ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കര ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.
പുതുക്കിയ നിരക്ക് ഇങ്ങനെ
- കാർ, വാൻ ജീപ്പ് വിഭാഗം- ഒരു ഭാഗത്തേക്ക് -90 രൂപ(മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 140 രൂപ(135 രൂപ)
- ചെറുകിട വാണിജ്യ വാഹനങ്ങൾ- ഒരു ഭാഗത്തേക്ക് 160 രൂപ, (മാറ്റമില്ല), ഒന്നിൽ കൂടുതൽ യാത്രകൾക്ക്- 240 രൂപ(235 രൂപ)
- ബസ് ട്രക്ക്- ഒരു ഭാഗത്തേക്ക് 320 രൂപ (315 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപ(475 രൂപ)
- മൾട്ടി ആക്സിൽ വാഹനങ്ങൾ- ഒരു ഭാഗത്തേക്ക് 515 രൂപ(510 രൂപ), ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപ(765 രൂപ)
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



