സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; നിയന്ത്രണം വൈകീട്ട് ആറരമുതൽ രാത്രി 12 വരെ

സംസ്ഥാനതലത്തില്‍ 700 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്.

Partial Power Restrictions in Kerala Today
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Edited by :Sujith
Last Updated :3 സെപ്റ്റംബർ 2026, 5:25 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകീട്ട് ആറര മണിക്കും 12 മണിക്കും ഇടയിലാണ് ഈ നിയന്ത്രണം ബാധകമാവുക. സംസ്ഥാനതലത്തില്‍ 700 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്.

വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, വൈദ്യുതി നിയന്ത്രണം നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ഗ്രിഡ് കണ്‍ട്രോളര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

News Now

Summary

Partial Power Restrictions in Kerala Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates