
പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം; ആഭരണങ്ങള്‍ വില്ക്കാന് നിന്ന ഇടനിലക്കാരനും പിടിയില്‍
മുജീബിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കോഴിക്കോട് : പേരാമ്പ്രയിലെ വാളൂരില്‍ അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്ക്കാന് ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്മാന് അവരുടെ ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്ക്കാന് സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്മാനെ (49) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയാണ് പ്രതി മുജീബ് അന്നേ ദിവസം തന്നെ അനുവിനെ കൊലപ്പെടുത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില് പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. അനു ഫോണില്‍ സംസാരിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതി ലിഫ്റ്റ് കൊടുക്കുകയായിരുന്നു. ഇടക്ക് ബൈക്ക് നിര്‍ത്തി തോട്ടിലേക്ക് തള്ളിയിട്ട് അനുവിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അനുവിന്റെ തല തോട്ടിലേക്ക് ചവിട്ടി താഴ്ത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. ബൈക്കിന്റെ ഉടമയെത്തേടി നടന്ന അന്വേഷണത്തെത്തുടര്‍ന്നാണ് പൊലീസ് പ്രതിയായ മുജീബിലേക്കെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം





