പഞ്ചാരിയില്‍ മേളപ്രപഞ്ചം തീര്‍ത്തു; അരങ്ങേറ്റം കുറിച്ച് ആറു മിടുക്കന്മാര്‍- വിഡിയോ

ബ്രഹ്മസ്വം മഠം വേദവിദ്യാലയത്തില്‍ പഞ്ചാരിയില്‍ മേളപ്രപഞ്ചം തീര്‍ത്ത് ആറു മിടുക്കന്മാര്‍

percussion
പഞ്ചാരിയില്‍ മേളപ്രപഞ്ചം തീര്‍ത്ത് ആറു മിടുക്കന്മാര്‍ (percussion)
Last Updated :18 June 2025, 11:36 am IST

തൃശൂര്‍: ബ്രഹ്മസ്വം മഠം വേദവിദ്യാലയത്തില്‍ പഞ്ചാരിയില്‍ മേളപ്രപഞ്ചം (percussion) തീര്‍ത്ത് ആറു മിടുക്കന്മാര്‍. വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് പഞ്ചാരിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇലഞ്ഞിത്തറമേളത്തിലെ പ്രാമാണികന്‍ കിഴക്കൂട്ട് അനിയന്‍മാരാരാണ് അരങ്ങേറ്റം തിരികൊളുത്തി ഉദ്ഘാടനം ചെയ്തത്.

ബ്രഹ്മസ്വം മഠത്തില്‍ വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന പടിഞ്ഞാറേ കെട്ടിലാണ് അരങ്ങേറ്റം നടന്നത്. വേദവിദ്യാലയത്തിലെ രണ്ടും മൂന്നും ക്ലാസുകളില്‍ പഠിക്കുന്ന പി ആര്‍ അഭിനന്ദ്, പി എം അശ്വിന്‍കൃഷ്ണ, കെ വി ജിഷ്ണു, എം ആര്‍ യദുകൃഷ്ണന്‍, സിദ്ധാര്‍ഥ് എം നമ്പൂതിരി, ശ്രീകേശവ് നമ്പൂതിരി എന്നിവരാണ് പഞ്ചാരിയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇവര്‍ പതികാലം തൊട്ട് അഞ്ചാംകാലം വരെ കൊട്ടി മേളാസ്വാദകരുടെ അഭിനന്ദനം നേടി. ഒന്നരവര്‍ഷം നീണ്ട പഠനത്തിന്റെ പരിസമാപ്തിയായിരുന്നു തിങ്കളാഴ്ച അരങ്ങേറ്റം. പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ബ്രഹ്മസ്വം മഠത്തിലെ അക്കാദമിക് കോഡിനേറ്റര്‍ പി ബി ധനഞ്ജയന്റെ നേതൃത്വത്തിലാണ് പഞ്ചാരി പഠനത്തിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now