സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യൻ പറഞ്ഞിട്ടോ? പ്രതികരിച്ച് മുഖ്യമന്ത്രി 

കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊട്ടിച്ചിരിച്ചാണ് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 

'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും'എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും എൽഡിഎഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. അതിനുശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now