
പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച; 'നമ്മുടെ കേരളം' ആപ്പിലും അറിയാം
പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്.
വിഎച്ച്എസ്ഇ സ്കൂളുകളില്‍ 33,000 സീറ്റ് ഉണ്ട്. കൂടാതെ പോളി ടെക്നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുമുണ്ട്.
അതിനിടെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എന്‍ ഷംസുദ്ദീന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി ആര് ഡി ചേംബറിലാണ് പരിപാടി. എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂര്‍ണമായി ഒഴിവാക്കാനും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Plus One application from tomorrow, Plus Two exam results on Tuesday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



