
എറണാകുളത്ത് നിന്ന് തൃശൂര്‍ക്ക് എത്ര?, കോയമ്പത്തൂരിലേക്ക് എത്ര ചെലവാകും?, സ്റ്റേഷന് തിരിച്ച് നിരക്ക് ഇങ്ങനെ; എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രാക്കില്‍
മലയാളികള്‍ക്ക് അതിവേഗം ഐടി നഗരത്തില്‍ എത്താന്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച മുതല്‍ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുന്ന എറണാകുളം- കെഎസ്ആര് ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക് പുറത്തുവിട്ട് റെയില്‍വേ

കൊച്ചി: മലയാളികള്‍ക്ക് അതിവേഗം ഐടി നഗരത്തില്‍ എത്താന്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച മുതല്‍ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുന്ന എറണാകുളം- കെഎസ്ആര് ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക് പുറത്തുവിട്ട് റെയില്‍വേ. എറണാകുളത്ത് നിന്ന് കെഎസ്ആര് ബംഗളൂരു വരെയും തിരിച്ചും ചെയര്‍കാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുമ്പോള്‍- തൃശൂര്‍ 293 (എക്സിക്യൂട്ടീവ് ചെയര്‍ കാര്‍- 616), പാലക്കാട്- 384 (809), കോയമ്പത്തൂര്‍-472 (991), തിരുപ്പൂര്‍- 550 (1152), ഈറോഡ്- 617 (1296), സേലം-706 (1470), കെആര്‍ പുരം- 1079 (2257) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോകുമ്പോള്‍- സേലം- 566 രൂപ (എക്സിക്യൂട്ടീവ് ചെയര്‍ കാര്‍-1182), ഈറോഡ്- 665 (1383), തിരുപ്പൂര്‍-736 (1534), കോയമ്പത്തൂര്‍- 806 (1681), പാലക്കാട് -876 (1827), തൃശൂര്‍-1009 (2110) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം കെഎസ്ആര് ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകീട്ട് 5.50നു ബംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
PM Modi Flags Off New Vande Bharat Train between ernakulam and bengaluru; fare by station is as follows
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




