
ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
മഠത്തിന്റെ 550 വര്‍ഷത്തെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പ്രത്യേക തപാല്‍ സ്റ്റാമ്പും സ്മാരക നാണയവും ചടങ്ങില്‍ പുറത്തിറക്കി

പനാജി: ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്ണ് പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള 'സാര്ദ്ദ പഞ്ചശതമനോത്സവ'ത്തോടനുബന്ധിച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം. രാമായണം തീം പാര്‍ക്കിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.
പ്രശസ്ത ശില്പിയായ രാം സുതാര്‍ ആണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഠത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു. മഠത്തിന്റെ 550 വര്‍ഷത്തെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പ്രത്യേക തപാല്‍ സ്റ്റാമ്പും സ്മാരക നാണയവും ചടങ്ങില്‍ പുറത്തിറക്കി. ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവന്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളും പങ്കെടുത്തു.
രാമപ്രതിമ ഗോവയിലെ സാംസ്കാരിക, ആത്മീയ ടൂറിസത്തിന് കൂടുതല്‍ ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഠ പാരമ്പര്യത്തിന്റെ 550 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
PM Modi unveils 77-foot Lord Rama statue and Ramayana theme park in Goa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'

'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ്


