പോക്സോ കേസ്:  സിപിഎം ജില്ലാ കമ്മിറ്റി അം​ഗത്തിന് സസ്പെൻഷൻ

മലപ്പുറം ജില്ലാ കമ്മിറ്റി അം​ഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്

വേലായുധന്‍ വള്ളിക്കുന്ന്/ ടിവി ദൃശ്യം
Last Updated :20 January 2024, 9:27 am IST

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അം​ഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അം​ഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. 

ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസാണ് പോക്സോ കേസ് എടുത്തത്. 

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പോക്‌സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now