പൊന്നാടയണിയിച്ച് ആദരിച്ചു, നന്ദി പറയുന്നതിനിടെ കുഴഞ്ഞുവീണ് കവി മാധവൻകുട്ടി ആറ്റാഞ്ചേരി അന്തരിച്ചു

ആദരവ് അർപ്പിക്കാൻ ഒരുക്കിയ ചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണാണ് അന്ത്യം

മാധവൻകുട്ടി ആറ്റാഞ്ചേരി
Last Updated :20 January 2024, 9:20 am IST

കൊച്ചി: കവിയും പൊതുപ്രവർത്തകനുമായ മാധവൻകുട്ടി ആറ്റാഞ്ചേരി (76) അന്തരിച്ചു. ആദരവ് അർപ്പിക്കാൻ ഒരുക്കിയ ചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണാണ് അന്ത്യം. 

ഇന്നലെ എരൂർ മാത്തൂരിൽ പുരോഗമന കലാസാഹിത്യ സംഘം മാധവൻകുട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരം ഏറ്റുവാങ്ങി നന്ദിപ്രസം​ഗം പറയുന്നതിനിടെ അദ്ദേഹം പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

എരൂർ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം ജോയിന്റ് സെക്രട്ടറി, ‘ട്രുറ’ എരൂർ മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ അദ്ദേഹം കവിതകൾ എഴുതിയിരുന്നു. കവി എസ് രമേശൻ നായർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now