
മന്ത്രി കെ എം ഷാജിക്കെതിരേ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു.
കാസർകോട് ജില്ലയിലെ 'പൊലീസ് ഫ്രണ്ട്സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദസന്ദേശം. ഡിവൈഎസ്പിമാർ ഉൾപ്പെടെ അംഗങ്ങളായുള്ള ഗ്രൂപ്പ് ആയിരുന്നു ഇത്.
സന്ദേശത്തിൽ കെ എം ഷാജിയെ വർഗീയവാദി എന്നാണ് സുജിത്ത് വിശേഷിപ്പിച്ചത്. ആദ്യം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് സുജിത്ത് പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലേക്കും പങ്കുവെക്കുകയായിരുന്നു. സന്ദേശം വിവാദമായതോടെയാണ് നടപടി.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Police officer suspended for abusive remarks against Minister KM Shaji
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി


