കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. കോവളം ഭാ​ഗത്ത് സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് സൈക്കിൾ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു

ഹിരൺരാജ്/ ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:21 am IST

News Now

തിരുവനന്തപുരം: നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ കല്ലറ മരുതമൺ ​ഹിരൺ വിലാസത്തിൽ ഹിരൺരാജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം വിക്സ് ഭവനിൽ റൂറൽ എസ്പി ഓഫീസിലെ ഉദ്യോ​ഗസ്ഥനായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. കോവളം ഭാ​ഗത്ത് സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് സൈക്കിൾ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates