ഗൂഢാലോചന നടത്തിയെന്ന് പരാതി; മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്
തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി
കൊച്ചി: ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്‍റെ പരാതിയിലാണ് വീണയടക്കം എട്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇതേത്തുടർന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചു. തുടർന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.
നേരത്തെ വീണ ജോർജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസിൽ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമാണ് കേസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

