മൃതദേഹത്തിൽ ചതവ് പാടുകൾ; സംസ്കാരത്തിനെടുത്ത മൃതദേഹം പൊലീസ് പിടിച്ചെടുത്തു 

ചെറുകുന്നം ലക്ഷംവീട് കോളനിയിൽ ചിന്നമ്മ (80) യുടെ മൃതദേഹമാണ് പൊലീസ് പിടിച്ചെടുത്തത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

ആലപ്പുഴ: സംസ്കരിക്കാനായി എടുത്ത വയോധികയുടെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു. തെക്കേക്കരയിൽ ചെറുകുന്നം ലക്ഷംവീട് കോളനിയിൽ ചിന്നമ്മ (80) യുടെ മൃതദേഹമാണ് പൊലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒൻപത് മണിയോടെ സംസ്കാരത്തിനായി എടുക്കാൻ തുടങ്ങവെയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു. 

മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി ലഭിച്ച രാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ചില ചതവ് പാടുകളും മറ്റും കണ്ടെത്തി. തുടർന്ന് പോസ്റ്റ് മോർട്ടം നടത്താൻ പൊലീസ് നിശ്ചയിച്ചു. 

മകൻ സന്തോഷിനൊപ്പമാണ് ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസിച്ചിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now