സുധാകരന് പകരം മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്

പോസ്റ്ററുകള്‍, ജി സുധാകരന്‍
Last Updated :20 January 2024, 8:41 am IST

News Now

ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി സുധാകരന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍. സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ട?. ജിയെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കും എന്നും പോസ്റ്ററില്‍ പറയുന്നു. 

സുധാകരന് പകരം മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. ജി സുധാകരന് പകരം എസ്ഡിപിഐക്കാരന്‍ സലാമോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററുകള്‍ നീക്കിയിട്ടുണ്ട്. 

Story image

അതേസമയം ആലപ്പുഴയിലെ പ്രധാന നേതാക്കളായ ജി സുധാകരനും തോമസ് ഐസക്കിനും വീണ്ടും മല്‍സരിക്കാനുള്ള അവസരം നിഷേധിച്ചതില്‍ ജില്ലയിലെ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. അരുവര്‍ക്കും ഒരു അവസരം കൂടി നല്‍കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ടേം മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates