സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരില്‍ റോഡ് ഷോ

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

Narendra Modi
Narendra Modiഫയൽ
Edited by :dhanojam
Last Updated :29 മാർച്ച് 2026, 7:04 am IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലാണ് മോദി പാലക്കാട്ട് എത്തുക. ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് മേഴ്‌സി കോളജിലെ മൈതാനത്തിറങ്ങുന്ന മോദി 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മോദി തൃശൂരിലേക്ക് പോകും. വൈകീട്ട് നാലുമണിക്ക് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.

News Now

Summary

Prime Minister in Kerala today; Road show in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates