
താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
യുവാക്കള്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് സ്വദേശി അരുണ്‍ സജിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മനു പോള്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാവിലെ 9.05 ഓടെയായിരുന്നു അപകടം.
യുവാക്കള്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. വയനാട് ഭാഗത്തേക്ക് പോയ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ റോഡിന്റെ സൈഡിലേക്ക് തെറിച്ചു വീണു. ഒരാള്‍ റോഡിന്റെ മധ്യത്തിലും വീണു.
റോഡിന്റെ മധ്യത്തില്‍ വീണയാളുടെ മുകളിലൂടെ ബസ് കയറിയിറങ്ങി. അപകടത്തില്‍ അരുണ്‍ സജി തല്‍ക്ഷണം മരിച്ചു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മനുപോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Private bus and bike collide in Thamarassery, young man dies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

