മലപ്പുറത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; മുപ്പതോളം പേർക്ക് പരിക്ക്

തിരൂർ ക്ലാരി മൂച്ചിക്കലിൽ ആണ് അപകടം നടന്നത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

മലപ്പുറം: മലപ്പുറം തിരൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുബസ്സുകളിലുമുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റു. തിരൂർ ക്ലാരി മൂച്ചിക്കലിൽ ആണ് അപകടം നടന്നത്. 

തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന ബസും മലപ്പുറത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. ബസിന്റെ പുറകിലുണ്ടായിരുന്ന കാറും അപകടത്തിൽപെട്ടു. പരിക്കേറ്റവരുടെ ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now