'പുതുപ്പള്ളിക്കോട്ട' പിടിക്കാന്‍ സിപിഎം; ജെയ്ക് ഉള്‍പ്പെടെ പരിഗണനയില്‍

വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് സൂചന

ജെയ്ക് സി തോമസ് / ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ, ഇടതു മുന്നണി ക്യാമ്പിലും നീക്കങ്ങള്‍ സജീവമായി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് സൂചന. 

കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസ്, റെജി സക്കറിയ, കെ എം രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകളാണ് സിപിഎമ്മിന്റെ പരിഗണനയിലുള്ളത്. പുതുപ്പള്ളി സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസിന്റെ പേരും പരിഗണനയിലുള്ളതായാണ് സൂചന. 

പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച ജെയ്ക് സി തോമസിനോട് മണര്‍കാട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now