'കൊലവിളി നടത്തുന്ന പിവി അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കണം'; സി ദിവാകരന്‍

പിവി അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി ദിവാകരന്‍

മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ നിന്ന്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ സിപിഐ നേതാവ് സി ദിവാകരന്‍. കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസ്സമെന്ന് സി ദിവാകരന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ അന്‍വര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി ദിവാകരന്റെ പരാമര്‍ശം. 

ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ടാകുമെന്ന് സി ദിവാകരന്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ്. ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജെ അജിത് കുമാര്‍, പ്രസാദ് നാരായണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സെക്രട്ടറി കെഎന്‍. സാനു, ഭാരവാഹികളായ ഉള്ളൂര്‍ രാജേഷ്, എവി മുസാഫിര്‍, ശാലിമ എംഎല്‍, സജിത് വഴയില, ടിസി ഷിജുമോന്‍ എന്നിവര്‍ സംസാരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now