
നാവികസേനാ തലപ്പത്ത് ഇനി മലയാളി; ആർ ഹരികുമാറിനെ പുതിയ മേധാവിയായി നിയമിച്ചു
39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്
ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നിയമിച്ചു. ഈ മാസം 30- ന് ഹരികുമാർ ചുമലയേൽക്കും. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്.
നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഹരികുമാരിന്റെ നിയമനം. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്.
നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 1983 ൽ ഇന്ത്യൻ നാവികസേനയിലെത്തിയ ഹരികുമാർ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവർത്തിച്ചു.
മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.
Government has appointed Vice Admiral R Hari Kumar, PVSM, AVSM, VSM, ADC presently Flag Officer Commanding-in-Chief Western Naval Command as the next Chief of the Naval Staff with effect from the afternoon of 30th November 2021. pic.twitter.com/yoDGZd3rFn
â A. Bharat Bhushan Babu (@SpokespersonMoD) November 9, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



