
News Now
ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം
വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല് താഴെ; എണ്ണവില 106 ഡോളറിന് മുകളില്, ഐടി ഓഹരികളില് റാലി

ക്ലാസില് ബഹളമുണ്ടാക്കി, കുട്ടികളെ മര്ദിച്ച അധ്യാപകന് രണ്ട് വര്ഷം തടവ്
അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള സത്യം വേണ്ടെന്നുവയ്ക്കാനാണ് നമുക്ക് ഇഷ്ടം: ആർതർ മില്ലർ
തിരുവനന്തപുരം: കേരളത്തില് അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അതിനാല് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിലും തെക്കന് ആന്ഡമാന് കടലിലും മെയ് 15 ഓടേ കാലവര്ഷം എത്തിച്ചേരുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില് ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില് ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
വരുന്ന മൂന്ന് ദിവസവും ഇടുക്കി ജില്ലയില് ശക്തമായ മഴ ലഭിക്കാന് സാധ്യതയുണ്ട്. ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂര് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

