News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മര്ദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറന് കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില് കേരളത്തില് അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
ഉച്ചക്ക് 2 മണി മുതല് രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല് അപകടകാരികളാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല് ഉടന് തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസ്സായ സ്ഥലങ്ങളില് തുടരുന്നത് ഇടിമിന്നലേല്ക്കാനുള്ള സാധ്യത വര്ധിപ്പിക്കുമെന്നും മുന്നറിയിപ്പില് പറയുന്നു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില് ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്ശിക്കാതിരിക്കാന് ശ്രമിക്കുകയും വേണം.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. കുട്ടികള് ഉച്ചക്ക് 2 മണി മുതല് രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില് വ്യക്തമാക്കുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

