വീട്ടിൽ അതിക്രമിച്ചു കയറി മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കോയമ്പത്തൂരിൽ 46 കാരൻ അറസ്റ്റിൽ

കോയമ്പത്തൂരിൽ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന 21കാരിയായ വിദ്യാർഥിനിയാണ് ലൈം​ഗികാതിക്രമണത്തിന് ഇരയായത്

rape attempt
മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം
Edited by :Manju
Last Updated :15 ജൂൺ 2024, 4:51 pm IST

കോയമ്പത്തൂർ: മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 46കാരൻ അറസ്റ്റിൽ‌. തെലുങ്കുപാളയം പിരിവിൽ ബി ആനന്ദൻ (46) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന 21കാരിയായ വിദ്യാർഥിനിയാണ് ലൈം​ഗികാതിക്രമണത്തിന് ഇരയായത്.

പെൺകുട്ടി നാല് സുഹൃത്തുക്കൾക്കൊപ്പമാണ് തെലുങ്കുപാളയത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരുടെ അയൽവാസിയാണ് അറസ്റ്റിലായ ആനന്ദൻ. ഭാര്യയ്ക്ക് മകനുമൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. ആനന്ദൻ പതിവായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച രാത്രി വീടിന്റെ വാതിൽ അടയ്ക്കാൻ പെൺകുട്ടികൾ മറന്നതു ശ്രദ്ധയിൽപ്പെട്ട ആനന്ദൻ ബുധനാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയിൽ സെൽവപുരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now