
അശ്രദ്ധമായ ഓവര്‍ടേക്ക്, ചീറിപ്പാഞ്ഞ് ബസ് ഹോം ഗാര്‍ഡിന് നേര്‍ക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വിഡിയോ
ബസിന്റെ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.

കണ്ണൂര്‍: അപകടകരമായി ഓവര്‍ടേക്ക് ചെയ്ത് ബസ് ഓടിച്ചത് തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തില്‍ അശ്രദ്ധമായും മനുഷ്യജീവന് അപായം വരുത്തുന്ന രീതിയിലും ബസ് ഓടിച്ചതിന് (കെഎല്‍-58 ഇ-4329 )ബ്രീസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകീട്ട് 5:10 നാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാടി ബീവി റോഡില്‍ അണ്ടര്‍ ബ്രിഡ്ജിനടുത്ത് ഗതാഗത തടസം ഉള്ള സമയത്താണ് മാട്ടൂല്‍ ഭാഗത്ത് നിന്നും തെറ്റായ ദിശയില്‍ അപകടകരമായ വിധത്തില്‍ ബസ് വരുന്നത് കണ്ടത്.
ഗതാഗത തടസം നീക്കുവാന്‍ ശ്രമിക്കുകയായിരുന്ന ഹോം ഗാര്‍ഡ് രാജേഷ് നിര്‍ത്താന്‍ കൈ കാണിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ ഹോം ഗാര്‍ഡിന് സമീപത്തുകൂടി ചീറിപ്പാഞ്ഞ് പോവുകയായിരുന്നു. പെട്ടെന്ന് പിന്നോട്ട് ചാടി മാറിയതിനാലാണ് ഹോം ഗാര്‍ഡ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പഴയങ്ങാടി എസ് ഐ ഇ അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

Summary
A home guard who tried to stop a bus from dangerously overtaking narrowly escaped injury
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




