പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ ശുപാര്‍ശ

കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.

കോവിഡിനെ തുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള തീയതികളില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്റ്റ് മൂന്ന് വരെ നീട്ടാനാണ് മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ. വെള്ളിയാഴ്ച ചേരുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്‍ യോഗം ശുപാര്‍ശ പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now